കണ്ണൂർ: പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിപിഒമാരെ സ്ഥലംമാറ്റി. രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയ സംഭവത്തോടെയാണ് നടപടി. ലോക്കപ്പിൽ പ്രതികൾ ഉണ്ടായിരിക്കെ ഉദ്യോഗസ്ഥർ ഉറങ്ങിയതായി കണ്ടെത്തി.


സ്ഥലംമാറ്റത്തിന് വിധേയരായവർ: കെ. പ്രശാന്ത്, വി.സി. മുസമ്മിൽ, വി. നിധിൻ. ഈ മാസം 17നാണ് തളിപ്പറമ്പ് ഡിവൈഎസ്പി പ്രേമചന്ദ്രൻ സ്റ്റേഷനിൽ എത്തി നടത്തിയ പരിശോധനയിൽ സംഭവം പുറത്തായത്.
കണ്ണൂർ റൂറൽ എസ്‌പിക്ക് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂവരും ഉറങ്ങുന്നതായി കണ്ടെത്തിയത്. ഡിവൈഎസ്പി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്പി സ്ഥലംമാറ്റത്തിന് ഉത്തരവിട്ടത്. മൂന്ന് പേരെയും അടുത്ത സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്
Police officers who slept on duty at night in Payyannur transferred